Posts

Showing posts from June, 2021

പ്രയുക്ത സംഗീതത്തിൻ്റെ മോഹിനിയാട്ടവഴി

 2015 ഇൽ മാത്രുഭൂമി വാരാന്തപതിപ്പിൽ വന്ന എൻ്റെ ലേഖനം  മോഹിനിയാട്ട സംഗീത വഴികളെ കുറിച്ചുള്ള ചർച്ചയുടെ ഭാഗമായിരുന്നു ഇത്.  ശ്രീ. കാവാലം നാരായണപ്പണിക്കരുമായുള്ള അഭിമുഖവും മോഹിനിയാട്ടസംഗീതത്തെക്കുറിച്ചുള്ള പരാമർശത്തിന് ശ്രീമതി സത്യഭാമടീച്ചർ നൽകിയ മറുപടിയും വായിച്ചു. മോഹിനിയാട്ടത്തെക്കുറിച്ച് ഇത്തരം സംവാദങ്ങൾ പുറത്തുവരുന്നതിൽ സന്തോഷമുണ്ട്. .¬¬¬ സത്യഭാമടീച്ചറുടെ മൂന്നാം തലമുറയിൽ മോഹിനിയാട്ടരംഗത്തുവന്ന നർത്തകി എന്ന നിലയിൽ എന്റെ അഭിപ്രായങ്ങൾ കൂടി പങ്കുവെയ്ക്കാമെന്ന് കരുതുന്നു. സോപാനസംഗീതം തീർച്ചയായും മലയാളത്തിന്റെ ഭാവാർദ്രസംഗീതമാണ്. നമ്മുടെ സംസ്കാരത്തിന്റെയും ഭാവുകത്വത്തിന്റെയും ഗന്ധമുള്ള ഈണങ്ങളാണ് യഥാർത്ഥ സോപാനസംഗീതജ്ഞരിൽ നിന്ന് നാം ആസ്വദിച്ചിള്ളത്. തീർച്ചയായും ആ കലാകാരന്മാരോട് ബഹുമാനമുണ്ട്. എന്നാൽ മോഹിനിയാട്ടം പോലെ സൂക്ഷ്മവും സ്ഥൂലവുമായ സംഗീതപരിചരണമാവശ്യപ്പെടുന്ന ഒരു നൃത്തകലയിൽ സോപാനസംഗീതമേ പാടൂ എന്ന വാശി അഭിലഷണീയമാണെന്ന് ഞാൻ കരുതുന്നില്ല.  പ്രാചീനതമിഴകത്തിൽ വളർന്ന, ‘കേരളീയത’ എന്നു നിലവിൽ നിർവ്വചിയ്ക്കുന്ന ഭൂമിശാസ്ത്രപരമായ അതിർത്തിരേഖകളെ കണക്കിലെടുക്കാതെ വികസിച്ച മോഹിനിയാട്ടത്തിൽ തെന്നിന്ത്യ