Posts

പ്രയുക്ത സംഗീതത്തിൻ്റെ മോഹിനിയാട്ടവഴി

 2015 ഇൽ മാത്രുഭൂമി വാരാന്തപതിപ്പിൽ വന്ന എൻ്റെ ലേഖനം  മോഹിനിയാട്ട സംഗീത വഴികളെ കുറിച്ചുള്ള ചർച്ചയുടെ ഭാഗമായിരുന്നു ഇത്.  ശ്രീ. കാവാലം നാരായണപ്പണിക്കരുമായുള്ള അഭിമുഖവും മോഹിനിയാട്ടസംഗീതത്തെക്കുറിച്ചുള്ള പരാമർശത്തിന് ശ്രീമതി സത്യഭാമടീച്ചർ നൽകിയ മറുപടിയും വായിച്ചു. മോഹിനിയാട്ടത്തെക്കുറിച്ച് ഇത്തരം സംവാദങ്ങൾ പുറത്തുവരുന്നതിൽ സന്തോഷമുണ്ട്. .¬¬¬ സത്യഭാമടീച്ചറുടെ മൂന്നാം തലമുറയിൽ മോഹിനിയാട്ടരംഗത്തുവന്ന നർത്തകി എന്ന നിലയിൽ എന്റെ അഭിപ്രായങ്ങൾ കൂടി പങ്കുവെയ്ക്കാമെന്ന് കരുതുന്നു. സോപാനസംഗീതം തീർച്ചയായും മലയാളത്തിന്റെ ഭാവാർദ്രസംഗീതമാണ്. നമ്മുടെ സംസ്കാരത്തിന്റെയും ഭാവുകത്വത്തിന്റെയും ഗന്ധമുള്ള ഈണങ്ങളാണ് യഥാർത്ഥ സോപാനസംഗീതജ്ഞരിൽ നിന്ന് നാം ആസ്വദിച്ചിള്ളത്. തീർച്ചയായും ആ കലാകാരന്മാരോട് ബഹുമാനമുണ്ട്. എന്നാൽ മോഹിനിയാട്ടം പോലെ സൂക്ഷ്മവും സ്ഥൂലവുമായ സംഗീതപരിചരണമാവശ്യപ്പെടുന്ന ഒരു നൃത്തകലയിൽ സോപാനസംഗീതമേ പാടൂ എന്ന വാശി അഭിലഷണീയമാണെന്ന് ഞാൻ കരുതുന്നില്ല.  പ്രാചീനതമിഴകത്തിൽ വളർന്ന, ‘കേരളീയത’ എന്നു നിലവിൽ നിർവ്വചിയ്ക്കുന്ന ഭൂമിശാസ്ത്രപരമായ അതിർത്തിരേഖകളെ കണക്കിലെടുക്കാതെ വികസിച്ച മോഹിനിയാട്ടത്തിൽ തെന്നിന്ത്യ

കോവിഡാനന്തര കേരളത്തിനു വേണം സമഗ്രമായൊരു സാംസ്കാരിക നയം

  കോവിഡാനന്തര കേരളത്തിനു വേണം സമഗ്രമായൊരു സാംസ്കാരിക നയം - ഡോ.നീനാപ്രസാദ് സാമൂഹിക സാംസ്കാരിക ജീവിതത്തിന്‍റെ പങ്കു വയ്ക്കലുകളെയെന്ന പോലെ , വിജ്ഞാനത്തിന്‍റെ ,  എല്ലാ സരണികളേയും കേവലം വിരല്‍ത്തുമ്പിലേക്ക് പറിച്ചുനടുകയും , അതുവഴി ലോകം മുഴുവന്‍ ഡിജിറ്റല്‍മാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തുകയും ചെയ്യുകയെന്ന , ഒരുപക്ഷേ മുന്‍പരിചയങ്ങളില്ലാത്ത സാഹചര്യമാണ് , കോവിഡ് മഹാമാരി നമുക്കു മുന്നില്‍ തുറന്നിട്ടിരിക്കുന്നത് . ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അറിയാൻ കണ്ണുകള്‍ ഒരിടത്തേക്ക് ഉറപ്പിച്ചിരിക്കുകയാണ് വേണ്ടതെന്ന തിരിച്ചറിവ് വൈചിത്ര്യമാണെങ്കിലും , അതൊരു യാഥാര്‍ത്ഥ്യമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു .  കാരണം വിനോദത്തിനും ആശയവിനിമയത്തിനും ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്മളിൽ പലര്‍ക്കും ജീവിതോപാധിയും   കര്‍മ്മ മണ്ഡലവുമൊക്കെയായി തീര്‍ന്നിരിക്കുന്നു . എന്നാല്‍ വിജ്ഞാനവും വിനോദവും വേണ്ടപ്പോള്‍ മാത്രം നാം സ്വീകരിച്ചിരുന്ന സാഹചര്യത്തില്‍ നിന്ന് , പഠനങ്ങള്‍ പൂര്‍ണ്ണമായും ഇ - ക്ലാസ്സുകളായി മാറുന്ന പുതിയ സാഹചര്യത്തില്‍ , പലവിഷയങ്ങളും പഠിപ്പിക്കുവാന്‍ ഡിജിറ്റൽ ക്ലാസ്സ്മുറി നൽകുന്ന സൗകര്യങ്ങളിൽ പരിമിതിയുണ്ടെന്ന കാര്യ