Posts

Showing posts from January, 2021

നൃത്ത സൗഗന്ധികങ്ങൾ

 എനിയ്ക്ക്  വല്ലപ്പോഴും പങ്കുവയ്ക്കാനുള്ള സാംസ്ക്കാരിക ചിന്തകൾ ഇവിടെ ആരംഭിയ്ക്കുന്നു. നർത്തകി എന്ന നിലയിൽ, മാത്രമല്ല അദ്ധ്യാപിക എന്ന നിലയിലും , നിരീക്ഷകയെന്ന നിലയിലും, ആസ്വാദകയെന്ന നിലയിലുമുള്ള കാഴ്ചകളും, അനുഭവങ്ങളുമാണ് ഈ കുറിപ്പുകൾ. ഇതൊരു മൊഴി മാറ്റമാണ് .ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നതിന് കാരണങ്ങൾ പലതാണ്.സുപ്രസിദ്ധ കലാപണ്ഡിതനും. കലാ വിമർശകനും,ചരിത്രകാരനും, വാഗ്മിയുമായ  ഡോ.സുനിൽ കോത്താരിയുടെ ആകസ്മികമായ വിയോഗം, സാംസ്ക്കാരിക ഭാരതത്തിൽ പ്രത്യേകിച്ച് ഭാരതീയ നൃത്തലോകത്തുണ്ടാക്കിയ ശൂന്യതയെ കുറിച്ച് ഞാൻ പറയേണ്ടതില്ലല്ലോ. ഒരു മികച്ച കലാസ്വാദകൻ,കലാവിമർശകൻ എന്നതിലുപരി, പൊതു സമൂഹത്തത്തിന്, വിശിഷ്യ നൃത്തലോകത്തിന് ഡോ.സുനിൽ കോത്താരി നൽകിയിട്ടുള്ള അറിവുകൾ വളരെ വലുതാണ്. ഈയടുത്ത കാലത്ത് ഡോ.കപിലാ വാത്സ്യായനൻ അന്തരിച്ചപ്പോൾ , ആ കലാമർമ്മജ്ഞയെ സ്മരിച്ചു കൊണ്ട് ഹിന്ദു ദിനപത്രത്തിലെഴുതിയ സ്മരണാഞ്ജലിക്കുറിപ്പ് അത്തരത്തിൽ ഒന്നാണ്‌. എൻ്റെ നിരീക്ഷണത്തിൽ, ഡോ. കപില വാത്സ്യായനൻ എന്ന ലോകം കണ്ട എക്കാലത്തേയും ഉയർന്ന കലാ സാംസ്ക്കാരിക നയതന്ത്രജ്ഞയായ ബഹുമുഖപ്രതിഭയെ പുതിയ തലമുറയിലെ  പലർക്കും വേണ്ട പോലെ മനസ്സിലായിട്ടില്ല എന്